കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ
കേരളത്തിൻറെ സ്വന്തം ഭാഷയായ മലയാളം നമ്മുടെ മാതൃഭാഷ ആക്കിയത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളിലും, പൊതു വിദ്യാലയങ്ങളിലും, ഗവൺമെൻറ് കീഴിൽ നടത്തുന്ന എല്ലാ പരീക്ഷകളിലും, മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി മലയാള ഭാഷ നിർബന്ധം ആക്കിയിരിക്കുകയാണ്.
പക്ഷേ, സത്യത്തിൽ ഇന്നത്തെ സാമൂഹത്തിൽ deaf കുട്ടികളുടെ കാര്യത്തിൽ വളരെ കഷ്ടമാണ് കാരണം കുഞ്ഞുനാൾ മുതലേ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ടീച്ചർമാർ കൊടുക്കേണ്ട ക്ലാസുകളിൽ അവർക്കുവേണ്ട പ്രത്യേക പരിശീലനവും , കുട്ടികൾക്ക് നല്ല രീതിയിൽ വിദ്യാഭ്യാസവും ഒപ്പം മലയാളഭാഷയിൽ കൃത്യമായ അറിവും കൊടുക്കാതെ പോകുന്നത് കൊണ്ട് അവർക്ക് മറ്റു ഭാഷകൾ (Hindi ,English..etc) പഠിക്കാൻ പ്രയാസം നേരിടുന്നു
മാത്രമല്ല , സമൂഹത്തിൽ അവർക്ക് യാതൊരു സഹായവും പരിഗണനയും കൊടുക്കാത്തതുകൊണ്ട് അവർ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടൽ അനുഭവിക്കുന്നു
മാതൃഭാഷയായ മലയാളത്തിൻറെ അറിവ് കുറവ് കാരണം അവർക്ക് ഭാവിയിൽ മുന്നോട്ട് പോകാനുള്ള വഴി അടയ്ക്കപ്പെടുന്നു അതുമാത്രമല്ല ഗവൺമെൻറ് നടത്തുന്ന എല്ലാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും, , സാധാരണക്കാരെപ്പോലെ കുട്ടികൾക്ക് മറ്റുള്ളവരോടു സംസാരിക്കാനും അവരുടെ പല ആവശ്യങ്ങൾക്കും മലയാളഭാഷയുടെ അറിവ് കുറവ് കാരണം വളരെ വിഷമിക്കുന്നു .
അതിനിടയിലാണ് DAAD ടീം അവരുടെ സ്വപ്നങ്ങളിൽ ഒന്നായ ഗവൺമെൻറ് ജോലിക്ക് തയ്യാറെടുക്കുന്ന എല്ലാ കുട്ടികൾക്കും PSC ക്ലാസ്സ് തുടങ്ങാൻ തീരുമാനിച്ചത്.
അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അവരെ ഉയർന്ന നിലയിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ഒപ്പം അവർ ഉയർന്ന നിലയിൽ എത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം
വിദ്യാധനം സർവ്വധനാൽ പ്രധാനം
Write a public review